നഡാല്‍ സെമിയില്‍; പേസ് സഖ്യം പുറത്ത്

0

nadel
റാഫേല്‍ നഡാല്‍ മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസിന്റെ പുരുഷ വിഭാഗം സെമിഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ബെള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെയാണ് നഡാല്‍ കീഴടക്കിയത്(62,26,64).മറ്റൊരു മത്സരത്തില്‍ സ്വിസ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയെ തകര്‍ത്ത ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗയും നടാടെ സെമിയിലെത്തി (26,63,64).

ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്‌യര്‍ഗന്‍ മെല്‍സര്‍ സഖ്യം ടോപ് സീഡ് ബോബ്‌മൈക്ക് ബ്രയന്‍ ജോടിയോട് ക്വാര്‍ട്ടറില്‍ തോറ്റു(46,63,105). ഇന്ത്യയുടെ ഭൂപതിബൊപ്പണ്ണ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു(62,63) പേസ് ജോടി ക്വാര്‍ട്ടറിലെത്തിയത്.

(Visited 2 times, 1 visits today)