നടക്കുന്നത് വിചാരണാനാടകം: മദനി

0

madani
തന്നെ വിചാരണ ചെയ്യാനായി ജയിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കോടതിമുറിയില്‍ വിചാരണാനാടകമാണ് നടക്കുന്നതെന്ന് അബ്ദുള്‍ നാസര്‍ മദനി. കോടതിമുറിക്കകത്ത് ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറുകയാണെന്നും മദനി ആരോപിച്ചു. അതിനാല്‍ തന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു.

തടവില്‍ കഴിയുന്ന ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അയച്ച സന്ദേശത്തിലാണ് മദനി ഇങ്ങനെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുകയാണെന്നും മദനി ആരോപിക്കുന്നു.

(Visited 4 times, 1 visits today)