ധനകാര്യ ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍

0

loksabha
ധനകാര്യ ബില്ലുകള്‍ ഇന്ന് ലോകസഭ പാസാക്കും. ബില്‍ അവതരണ സമയത്ത് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിക്കും. കഴിഞ്ഞദിവസം സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ധനകാര്യ ബില്ലുകള്‍ ഇന്ന് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം ബില്‍ അവതരണ സമയത്ത് സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കല്‍ക്കരി വിഷയത്തില്‍ പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന നിലപാടിലാണ് ബിജെപി. ഭരണഘടനാ പ്രതിസന്ധി ഒഴിനാക്കുന്നതിനാണ് ധനകാര്യ ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.
എന്നാല്‍ വരും ദിവസങ്ങില്‍ സഭാ സ്തംഭനം തുടരും. അതുകൊണ്ടു തന്നെ ഭക്ഷ്യസുരക്ഷാബില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ എന്നിവ ഈ സമ്മേളനത്തില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. സഭാ സമ്മേളനം വെട്ടിചുരുക്കണമെന്ന ആവശ്യം സര്‍ക്കാരിലെ ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

(Visited 4 times, 1 visits today)