ദുല്‍ഖറിന്റെ മനസിനെ വല്ലാതെ അലട്ടുന്നതെന്ത്….

0

‘എന്റെ മനസിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമാണു മുതിര്‍ന്നവരുടെ ജീവിതം. ഒരു കാലത്തു നന്നായി ജീവിച്ചവര്‍ വയസാകുമ്പോള്‍ ആരോരുമില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇത്തരക്കാരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പ്രായമുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ചെറുപ്പക്കാര്‍ക്കു കഴിയണം. സമര്‍പ്പിതമായ മനസോടെ പ്രായമുള്ളവരെ സ്‌നേഹിക്കാനും പരിചരിക്കാനും എന്റെ സുഹൃത്തുക്കള്‍ മുന്നോട്ടു വരണം’ എന്നും ദുല്‍ഖര്‍ പറഞ്ഞു. അതുമാത്രമല്ല ദുല്‍ഖര്‍ ഒരിക്കലും നെഗറ്റിവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയില്ലെന്നും പറയുന്നു. സിനിമയും ജീവിതവും വേര്‍തിരിച്ചറിയാന്‍ കഴിയാതെ ആരാധകര്‍ പലപ്പോഴും താരങ്ങളെ അനുകരിക്കാറുണ്ട്. ഇത് ചിലപ്പോള്‍ അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും. അതിനാല്‍ അഭിനയിക്കുന്ന സിനിമകളില്‍ പോസീറ്റിവായ സന്ദേശം നല്‍കുന്ന കഥാപത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളു. ആരാധകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസിലാക്കിയിട്ടാണു ദുല്‍ഖര്‍ ഇതു പറയുന്നത്. പുതുതലമുറയെ നല്ല പാതയിലേയ്ക്കു നയിക്കാനാണു താന്‍ ആഗ്രഹിക്കുന്ന്. അതുകൊണ്ടു തന്നെ അഭിനയിക്കുന്ന സിനിമകളില്‍ പോസിറ്റീവ് സന്ദേശം നല്‍കുന്ന കഥപാത്രങ്ങളെ മാത്രമേ ചെയ്യു. എന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന, എന്റെ കഥാപത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്. ആരാധന എന്നതിനേക്കാള്‍ അവരുടെ ആത്മാര്‍ത്ഥമായി സ്‌നേഹമാണു പ്രധാനം.

(Visited 5 times, 1 visits today)