ദീപക് ഭരദ്വാജിന്റെ കൊലപാതകത്തിനുപിന്നില്‍ പ്രമുഖ ആത്മിയഗുരുവെന്ന് മൊഴി

0

BSP_leader_murder_attacker_with_gun_295x200
കൊല്ലപ്പെട്ട ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിന്റെ മരണത്തിനുപിന്നില്‍ പ്രമുഖ ആത്മീയ ഗുരു പ്രതിമാ നന്ദ് ആണെന്ന് കൊലയാളികള്‍ വെളിപ്പെടുത്തിയതായി പോലീസ്. രണ്ട് കോടി രൂപയാണ് കൊലയാളികള്‍ക്ക് സ്വാമി നല്‍കിയതെന്നും പോലീസ് അറിയിച്ചു. മാര്‍ച്ച് 26നാണ് ദീപക് ഭരദ്വാജിനെ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയത്. കൊലയാളികളുടെ ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലയ്ക്ക് പിന്നില്‍ ആത്മീയ ഗുരുവാണെന്ന് വ്യക്തമായത്.ഭരദ്വാജിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് പ്രതിമാനന്ദ് പുലര്‍ത്തിയിരുന്നത്. കൊലപാതകത്തിനുപിന്നില്‍ വസ്തു തര്‍ക്കമാകാമെന്ന നിഗമനത്തിലാണ് പോലീസ്. 600 കോടിയിലേറെ ആസ്തിയുള്ള ഭരദ്വാജ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്.

പ്രതിമാ നന്ദിനുവേണ്ടി പോലീസ് ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിനുശേഷം തോക്കുകള്‍ റോട്ടക്കിലെ അഴുക്കുചാലില്‍ എറിയാന്‍ പ്രതിമാ നന്ദ് കൊലയാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

 

(Visited 10 times, 1 visits today)