ദിലീപിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നേരത്തേ അറിയാമായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍

0

നടന്‍ ദിലീപിന് ക്രിമിന പശ്ചാത്തലമുണ്ടെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും, ദിലീപിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ മലയാള സിനിമാ മേഖലയെ കൈയ്യടക്കി വച്ചിരിക്കുകയാണെന്നും ചല്‍ചിത്ര നിര്‍മാതാവും, വിതരണക്കാരനുമായ ലിബര്‍ട്ടി ബഷീര്‍. സ്വകാര്യ വാര്‍ത്താ ചാനലില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ലിബര്‍ട്ടി ബഷീര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ വിതരണ സംഘടന ആരംഭിച്ചതോടെ ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കുന്ന സംഘടനയും ബഷീറിന്റെ തീയേറ്ററുകളും പ്രതിസന്ധിയിലായിരുന്നു.

(Visited 5 times, 1 visits today)