ദയാഹര്‍ജി തള്ളിയതിനെതിരെ പേരറിവാളന്‍ വിവരകാശകമ്മീഷനില്‍

0

Perarivalan
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ കാരണം തേടിയാണ് പേരരിവാളന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
പേരറിവാളന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷ്ണര്‍ സത്യാനന്ദ മിശ്ര തെളിവെടുപ്പ് നടത്തി. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പേരറിവാളനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സത്യാനന്ദ മിശ്ര സംസാരിച്ചത്. വിവരാവകാശ അപേക്ഷയില്‍ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ.

(Visited 5 times, 1 visits today)