ദമ്പതിമാര്‍ക്കെതിരെ അവഹേളനം: സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി

0

res
കനാല്‍ക്കരയില്‍ സംസാരിച്ചിരിക്കുകയായിരുന്ന രാജേഷ്‌രശ്മി ദമ്പതിമാരെ പോലീസ് അവഹേളിച്ച കേസില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ദമ്പതിമാരെ പോലീസ് അവഹേളിച്ചതുമായി ബന്ധപ്പെട്ട സംഭവം വിവാദമായതോടെ ദമ്പതിമാരെ കൊണ്ട് കുറ്റം സമ്മതിപ്പിച്ച് പിഴയൊടുപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
കേസ് നമ്പറിലെ പിഴവ് കൊണ്ടാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയത് എന്നായിരുന്നു അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതില്‍ തൃപ്തിപ്പെടാതിരുന്ന കോടതി കേവലം സാങ്കേതിക പിഴവ് മാത്രമായി കാണാന്‍ കഴിയില്ലെന്നും സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് ശനിയാഴ്ച്ച മറ്റൊരു സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.

(Visited 5 times, 1 visits today)