ദക്ഷിണകൊറിയക്കു പിന്തുണ നല്‍കി യുഎസ്

0

N-Korea-rocket-100

ഉത്തരകൊറിയ യുദ്ധ ഭീഷണി ശക്തമാക്കിയ സാഹചര്യത്തില്‍, ദക്ഷിണകൊറിയയെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി യു.എസ് രംഗത്ത്. അണ്വായുധം വഹിക്കാവുന്ന രണ്ട് അമേരിക്കന്‍ ബി.ടു ബോംബര്‍ വിമാനങ്ങള്‍ ഇന്നലെ ദക്ഷിണകൊറിയയ്ക്കു മുകളിലൂടെ ഏറെ നേരം വട്ടമിട്ടു പറന്നു. യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യു.എസിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബി.ടു വിമാനങ്ങള്‍ തുടര്‍ച്ചായായി 21,000 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്. ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് യു.എസ് ഇതിലൂടെ നല്‍കിയത്. ഇതിനിടെ ഉത്തരകൊറിയയുടെ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍, ദക്ഷിണ കൊറിയന്‍ പ്രതിരോധസെക്രട്ടറി കിംക്വാന്‍ ജിന്നുമായി ചര്‍ച്ച നടത്തി

 

(Visited 2 times, 1 visits today)