തൃപ്തി – രോഗികള്‍ക്ക് സൗജന്യ ഉച്ചയൂണ് പദ്ധതിയുമായി ജയില്‍വകുപ്പ്

0

 

ചപ്പാത്തിയുടെയും ചിക്കന്‍ കറിയുടെയും വിജയത്തിന് ശേഷം കുറഞ്ഞ നിരക്കില്‍ ഉച്ചയൂണുമായി ജയില്‍വകുപ്പ്. തിരുവനന്തപുരത്തെ വിശപ്പ് രഹിത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയില്‍വകുപ്പ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചപ്പാത്തിയുടേയും ചിക്കന്റേയും വില്‍പ്പന വിജയത്തിലൂടെ കൈവന്ന ആത്മവിശ്വാസവും പുതിയ പദ്ധതിക്ക് മുതല്‍കൂട്ടായി. തൃപ്തിയെന്നാണ് ഉച്ചയൂണ് പദ്ധതിക്ക് ജയില്‍വകുപ്പ് നല്‍കിയിരിക്കുന്ന പേര്. സാമ്പാര്‍, അവീല്‍, തോരന്‍, അച്ചാര്‍ തുടങ്ങിയവ അടങ്ങുന്ന ശുദ്ധമായ വെജിറ്റേറിയന്‍ ഊണിന് വില 20 രൂപ മാത്രം. ജയില്‍ വളപ്പില്‍ വിളയുന്ന പച്ചക്കറികളാണ് പ്രധാനമായും ഊണിന് ഉപയോഗിക്കുന്നത്.
ബാക്കിയുള്ളവ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും വാങ്ങും.
ആദ്യഘട്ടത്തില്‍ മെഡി.കോളേജിലേയും എസ്എടി ആശുപത്രിയിലേയും സ്‌പെഷ്യാലിറ്റി ആശുപത്രികളിലേയും രോഗികള്‍ക്ക് മാത്രമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ജനറല്‍ ആശുപത്രികളില്‍ അടക്കം പദ്ധതി വ്യാപിപിക്കും. സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്നാണ് ജയില്‍വകുTRIPTHIപദ്ധതി നടപ്പാക്കുന്നത്. രോഗികള്‍ക്ക് ഊണ് സൗജന്യമാണ്

(Visited 5 times, 1 visits today)