തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു

0

borewell
തമിഴ്‌നാട് കരൂരില്‍ കുഴല്‍ക്കിണറില്‍ വീണ ഏഴു വയസുകാരി, മുത്തുലക്ഷ്മി മരിച്ചു. പതിനാറു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.

16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് കുഴല്‍ക്കിണറില്‍ വീണ് 7 വയസുകാരിയെ പുറത്തെടുത്തത്. കുട്ടിയെ 20 കിലോമീറ്റര്‍ അകലെയുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാവിലെ 6.30ന് കുഴല്‍ക്കിണറില്‍ വീണ കുട്ടി ഉച്ചവരെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. പിന്നീട് ബോധരഹിതയാവുകയായിരുന്നു. ചെറിയ കുഴല്‍ വഴിയാണ് കിണറിലേക്ക് ഓക്‌സിജന്‍ എത്തിച്ചത്.

ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ ത്തനത്തിന് മധുരയില്‍ നിന്ന് ആധുനിക ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും ഇത് ഫലപ്രദമായില്ല. രാത്രിയായതോടെ വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. തുടര്‍ന്ന് കിണറിന്റെ അടുത്ത് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. 600 അടി ആഴത്തിലുള്ള കുഴല്‍ക്കിണറില്‍ 12 അടി താഴ്ചയിലാണ് 16 മണിക്കൂര്‍ കുട്ടി കുടുങ്ങികിടന്നത്.

 

(Visited 5 times, 1 visits today)