തന്നെ ലക്ഷ്യമിടുന്നത് ദളിത് സ്ത്രീ അയതിനാലെന്ന് മായാവതി

0

maya
ഇലക്ഷന്‍ കമ്മീഷന്‍ തന്നെ ലക്ഷ്യം വെയ്ക്കുന്നത് താനൊരു ദളിത് സ്ത്രീ ആയതിനാലെന്ന് മായാവതി. കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ റെയ്ഡില്‍ മായാവതിയുടെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. അതിനെ പരാമര്‍ശിച്ചുകൊണ്ടാണ് മായാവതി ഇങ്ങനെ പറഞ്ഞത്.
മെയ് അഞ്ചിന് നടക്കുന്ന നിയമസഭ ഇലക്ഷനുള്ള മുന്നോടിയായുള്ള പ്രചരണങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇലക്ഷന്‍ കമ്മീഷന്‍ റെയ്ഡ് നടത്തിയത്. മായാവതിയുടെ ബാഗില്‍നിന്ന് പണം കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. പണം കണ്ടെത്തിയ സംഭവത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ് ദളിത് സ്ത്രീയെ ലക്ഷ്യം വെയ്ക്കുന്നെന്ന വാദം പറഞ്ഞ് മായാവതി രംഗത്തെത്തിയത്.
ഗുല്‍ബാര്‍ഗയില്‍ ഇലക്ഷന്‍ പ്രചരണത്തിന് വന്ന മായാവതി ഹെലികോപ്ടറില്‍നിന്ന് ഇറങ്ങിയ ഉടന്‍തന്നെ നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ കണ്ടെത്തിയത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്നവരുടെ പണമാണെന്നായിരുന്നു മായാവതി യുടെ വാദം. ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധനയ്ക്ക് തയ്യാറെടുത്തപ്പോള്‍ നിങ്ങള്‍ സോണിയ ഗാന്ധിയെ, സുഷമ സ്വരാജിനെ പരിശോധിക്കുവാന്‍ ധൈര്യപ്പെടുമോയെന്ന് ചോദിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് താന്‍ ദളിത് സ്ത്രീ ആയതിനാലാണ് തന്നെ പരിശോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ധൈര്യം കാണിക്കുന്നതെന്ന് ആരോപിച്ചത്.

(Visited 2 times, 1 visits today)