ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു

0

mar ivanios (1)
മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു. രാവിലെ ഏഴേകാലോടെയായിരുന്നു മരണം.72 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭൗതികശരീരം അല്‍പസമയത്തിനകം പാമ്പാടി ദെയ്‌റയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഉച്ചയോടെ വാകത്താനത്തെ ഭദ്രാസനാസ്ഥാനത്ത് എത്തിക്കും. ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സില്‍ ചേര്‍ന്ന് അന്ത്യ ശുശ്രൂഷകള്‍ സംബന്ധിച്ച് തീരുമാനിക്കും.

 

(Visited 1 times, 1 visits today)