ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതി അറസ്റ്റിലായി

0

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍.കണ്ണമംഗലം പൊതുവായില്‍ സ്വദേശി പ്രശാന്താണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അമ്പലപ്പാറ സ്വദേശി ദീപുവിന് കുത്തേറ്റത്. കെഎസ്ഇബിയില്‍ താല്കാലിക ജീവനക്കാരനായ ദീപു, കണ്ണമംഗലത്ത് വൈദ്യുതി പോസ്റ്റ് നിര്‍മ്മാണത്തിനായി റോഡില്‍ കുഴിയെടുക്കുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയാകുന്നത്. ദീപുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ ഒറ്റപ്പാലം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

പ്രശാന്തിനെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ്  പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രശാന്തും ദീപുവുമായി വഴക്കിട്ടിരുന്നു. വാക്ക് തര്‍ക്കം കൈയ്യാങ്കളിയില്‍ അവസാനിക്കുകയും, പ്രശാന്തിന് കൈയ്യില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊല നടത്താനുള്ളശ കാരണമെന്ന് പ്രശാന്ത് പോലീസിന് മൊഴി നല്‍കി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി എ ഷറഫൂദ്ദീന്‍, ഒറ്റപ്പാലം സിഐ ദിനാരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

(Visited 8 times, 1 visits today)