ഡല്‍ഹിയ്‌ക്കെതിരെ ചെന്നൈയ്ക്ക് 86 റണ്‍സ് ജയം

0

ipl640-iv
ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. 86 റണ്‍സിനാണ് ചെന്നൈയുടെ ജയം. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.3 ഓവറില്‍ ഓള്‍ ഔട്ടായി. ഡല്‍ഹിയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ എടുത്ത മോഹിത് ശര്‍മ്മയുടേയും രണ്ട് വിക്കറ്റെടുത്ത അര്‍ അശ്വിന്റേയും ബോളിംഗ് പ്രകടനമാണ് ഡല്‍ഹി ബാറ്റിംഗ് നിരയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.
സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ(1) നഷ്ടമായി. അധികം വൈകാതെ മന്‍പ്രീത് ജുനേജയും(2) കൂടാരം കയറി. പിന്നീട് തുടരെതുടരെ ഡല്‍ഹിക്ക് വിക്കറ്റുകള്‍ നഷ്ടമായി. 31 റണ്‍സെടുത്ത ഖേദര്‍ ജാദവാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി ആദ്യമത്സരത്തിനിറങ്ങിയ സേവാഗ് 17 റണ്‍സെടുത്ത് പുറത്തായി. ഐപിഎല്‍ ആറാം സീസണിലെ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഡല്‍ഹിയുടേത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചൈന്നൈ നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. പുറത്താകാതെ 65 റണ്‍സെടുത്ത മൈക്ക് ഹസിയുടേയും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹേന്ദ്രിസിംഗ് ധോണിയുടേയും പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സുരേഷ് റെയ്‌ന 30 റണ്‍സും മുരളി വിജയ് 18 റണ്‍സും എടുത്ത് പുറത്തായി.

(Visited 9 times, 1 visits today)