ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ചലച്ചിത്ര മേള

0

trow f dice
ഇന്ത്യന്‍ സിനിമ നൂറുവയസ്സ് തികച്ച വേളയില്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍നല്‍കിയ പ്രമുഖരെ ആദരിക്കാന്‍വാര്‍ത്താവിതരണമന്ത്രാലയം സംഘടിപ്പിക്കുന്ന മേളയില്‍സത്യജിത് റേ ചിത്രങ്ങള്‍ക്കാണ് പ്രധാന പരിഗണന. ആറുദിവസത്തെ മേളയില്‍ മലയാള ചലച്ചിത്രങ്ങളും നിറസാന്നിധ്യമാകും.

ഇന്ത്യന്‍സിനിമയുടെ ചരിത്രത്തില്‍അടയാളപ്പെടുത്താവുന്ന ഒരുപിടി ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണ് സിനിമാ പ്രേമികള്‍ക്കു മുന്നിലെത്തുന്നത്. ത്രോ ഓഫ് ഡൈസ് എന്ന നിശബ്ദ സിനിമയോടെ ആരംഭിക്കുന്ന മേള, ഇന്ത്യന്‍സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ നാടകത്തോടെ സമാപിക്കും. സത്യജിത് റേ സംവിധാനം ചെയ്ത പഥേര്‍പാഞ്ചാലി, ചാരുലത, പ്രതിധ്വനി തുടങ്ങിയ സിനിമകളും റേയുടെ ജീവിതത്തെക്കുറിച്ച് ശ്യാം ബനഗല്‍തയാറാക്കിയ ഡോക്യുമെന്ററിയും മേളയിലുണ്ടാകും. രാമു കാര്യാട്ടിന്റെ ചെമ്മീന്‍, അടൂര്‍ഗോപാലകൃഷ്ണന്‍സംവിധാനം ചെയ്ത എലിപ്പത്തായം, ഷാജി എന്‍.കരുണ്‍മോഹന്‍ലാല്‍കൂട്ടുകെട്ടിന്റെ വാനപ്രസ്ഥം എന്നിവയാണ് മേളയിലെ മലയാള ചിത്രങ്ങള്‍.

പ്രിയദര്‍ശന്‍സംവിധാനം ചെയ്ത കാഞ്ചീവരം, കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത മറുപക്കം, സുവീരന്‍സംവിധാനം ചെയ്ത ബ്യാരി, മമ്മൂട്ടി വേഷമിട്ട ഡോക്ടര്‍ബാബാസാഹേബ് അംബേദ്കര്‍എന്നീ സിനിമകളും മലയാളത്തിന്റെ സാന്നിധ്യമറിയിക്കും. അടൂരിനെക്കുറിച്ച് രാജീവ് മെഹ്‌റോത്ര സംവിധാനം ചെയ്ത അടൂര്‍എ ജേണി ഇന്‍ഫ്രെയിംസ് എന്ന ഡോക്യുമെന്ററിയും മേളയിലുണ്ട്. അന്തരിച്ച പ്രമുഖ നടന്മാരായ ബല്‍രാജ് സാഹ്്‌നി, ദേവാനന്ദ്, ഷമ്മി കപൂര്‍, രാജേഷ് ഖന്ന തുടങ്ങിയവര്‍ക്കുള്ള സ്മരണാഞ്ജലികൂടിയാകും മേള.

ഇന്ത്യന്‍സിനിമയുടെ വളര്‍ച്ച വിശദീകരിക്കുന്ന ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും വിവിധ സെമിനാറുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജെ.എന്‍.യു, ജാമിയ മിലിയ, സിരിഫോര്‍ട്ട് , ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍എന്നീ നാലുവേദികളിലായാണ് ചലച്ചിത്രോല്‍സവം അരങ്ങേറുന്നത്.

 

(Visited 5 times, 1 visits today)