ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത് രണ്ടുപേര്‍

0

Delhi_minor_raped_stuffed_toy_295
ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കിയത് രണ്ടുപേര്‍ ചേര്‍ന്ന്. പ്രദീപ് കുമാര്‍ കൂടി ഒപ്പമുണ്ടായിരുന്നതായി പിടിയിലായ പ്രതി മനോജ് കുമാര്‍ മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുവയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ ഉന്നതതലത്തില്‍ അഴിച്ചുപണി ഉണ്ടായേക്കും. അതേസമയം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിേഷധം തുടരുകയാണ്.

(Visited 9 times, 1 visits today)