ഡല്‍ഹിയിലെ ബാലികാ പീഡനം: പ്രതി അറസ്റ്റില്‍

0

five-year-old-rape_suspect_280_635020448391778320ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മനോജിനെയാണ് പോലീസ് ബീഹാറിലെ മുസാഫര്‍പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി ഏറെ വൈകി പിടി കൂടിയിരിക്കുന്നത്.
പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
രണ്ടു സംഘങ്ങളായി ബീഹാറില്‍ എത്തിയ ഡല്‍ഹി പോലീസ് സംഘം വെള്ളിയാഴ്ച്ച രാത്രി വൈകി നടത്തിയ അന്വേഷണത്തിലാണ് പ്രതി ബീഹാറിലെ മുസാഫര്‍പൂരിലെ ഗ്രാമത്തില്‍ നിന്നും കുടുങ്ങിയത്. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇയാള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയില്ല.
അതേസമയം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മെഴുകുതിരി കുപ്പി തുടങ്ങിയവ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നും, ഇവയുടെ അംശങ്ങള്‍ ശരീരത്ത് നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇത്രയും ക്രൂരത തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്നും ഇന്നലെ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

(Visited 4 times, 1 visits today)