ടെക്‌സസ് സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

0

Texas
അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം. ടെക്‌സസിലെ രാസവളം നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചു . എഴുപതോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 100ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീവ്രവാദി ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യന്‍ സമയം ഇന്ന്് പുലര്‍ച്ചെയോടെയാണ് അമേരിക്കയിലെ ടെക്‌സസില്‍ രാസവള നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. രണ്ടുപേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട. 60 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു.ആറ് ഹെലികോപ്റ്ററുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. യുദ്ധസമാനമായ അന്തരീക്ഷം എന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം. സമീപത്തെ സ്‌കൂള്‍ കെട്ടിടവും ആശുപത്രിയുമടക്കമുള്ള കെട്ടിടങ്ങള്‍ കത്തിനശിച്ചു.

അതേസമയം രണ്ടു ദിവസം മുമ്പ് അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണ്‍ ഫിനിഷിങ് പോയിന്റിന് സമീപം പന്ത്രണ്ട് സെക്കന്‍ഡുകളുടെ വ്യത്യാസ്ത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 18ഹ്ന0 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എഫ്ബിഐ കസ്റ്റടിയിലെടുത്തു.

 

(Visited 8 times, 1 visits today)