ടുജി; പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചു വരുത്തണമെന്ന് യശ്വന്ത് സിന്‍ഹ

0

Yashwant Sinha 2G JPC_0_0_0_0
2ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും വിളിച്ചുവരുത്തണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിക്ക് കത്തെഴുതി.
സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിലപാട് വിശദീകരിക്കണമെന്നാണ് ജെപിസി അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ ആവശ്യം. ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെങ്കില്‍ അക്കാര്യം തെളിയിക്കണം. ജെപിസിക്ക് മുമ്പാകെ ഹാജരാകാതിരിക്കുന്നത് ഇടപാടില്‍ എന്തോ മറച്ചുവെക്കാനുള്ളത് കൊണ്ടാണെന്ന് കരുതിയാല്‍ തെറ്റില്ലെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി. ധനമന്ത്രി പി ചിദംബരത്തെയും വിളിച്ചു വരുത്തണം.
രണ്ടു മാസമായി സമിതി ചേരാത്തതിനെയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. സിന്‍ഹയുടെ ആവശ്യത്തെ ബിജെപി ന്യായീകരിച്ചു.
പ്രധാനമന്ത്രിക്ക് യശ്വന്ത് സിന്‍ഹ കത്തെഴുതിയത് രാഷ്ട്രീയ നടകമാണെന്ന് ജെപിസി അധ്യക്ഷന്‍ പിസി ചാ്‌ക്കോ പ്രതികരിച്ചു. ആരെയൊക്കെയാണ് വിളിച്ചു വരുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് സമിതിയാണെന്നും വ്യക്തികളല്ലെന്നും പിസി ചാക്കോ പറഞ്ഞു.

(Visited 4 times, 1 visits today)