ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി കോടതിയിലേക്ക്

0

T-P-Chandrasekharan-Revolutionary-Marxist-Party-leader-dead
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ആര്‍.എം.പി തീരുമാനം. രാഷ്ട്രീയലാഭം നോക്കിയാണ് ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് കെ.കെ രമ മനോരമ ന്യൂസിനോട് പറഞ്ഞു

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പലതവണ പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട് എന്നാല്‍ തീരുമാനം നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും രമ പറഞ്ഞു. രാഷ്ട്രീയലാഭം നോക്കിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കണമെന്ന് രമ ആരോപിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ നിലവിലെ വിചാരണ നടപടികളെ അത് ബാധിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്.

 

(Visited 4 times, 1 visits today)