ടി.പി.വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

0

T-P-Chandrasekharan-Revolutionary-Marxist-Party-leader-dead
ടി.പി. വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 38-ാം സാക്ഷി പുല്‍പ്പള്ളി സ്വദേശി ഷാര്‍ലെറ്റാണ് കൂറുമാറിയത്. കൊലപാതക ശേഷം ടി.കെ. രജീഷ് തങ്ങിയ ലോഡ്ജിലെ റിസപ്ഷനിസ്റ്റാണ് ഇയാള്‍. ഇതോടെ കേസില്‍ കൂറുമാറിയവര്‍ 12 ആയി. ഇന്നലെ 36-ാം സാക്ഷി പള്ളൂര്‍ ചെമ്പ്ര പുതുക്കുടി കുന്നുമ്മേല്‍ ഹൗസില്‍ വി. സജിത്ത് (33), 37-ാം സാക്ഷി എരുവെട്ടി പറമ്പിച്ചാല്‍ എം. ചന്ദ്രന്‍ (57) എന്നിവര്‍ കൂറുമാറിയിരുന്നു.

 

(Visited 3 times, 1 visits today)