ജോസഫ് വിഭാഗത്തിന്റെ കത്ത് തള്ളി; ജോര്‍ജ്ജിനെതിരെ നടപടിയില്ല

0

pc
പി സി ജോര്‍ജ്ജിനെതിരെ നടപടി വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചു. ജോര്‍ജ് വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും ഇത് അടഞ്ഞ അധ്യായമാണെന്നും സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കെ എം മാണി പറഞ്ഞു. യോഗത്തില്‍ ജോസഫ് വിഭാഗവും പിസി ജോര്‍ജും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.
നേരത്തെ പി സി ജോര്‍ജ്ജിനെതിരെ കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം പാര്‍ട്ടി അധ്യക്ഷന്‍ കെ എം മാണിക്ക് കത്ത് നല്‍കി.
എംഎല്‍എമാരായ പി യു കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഒപ്പിട്ട കത്താണ് മാണിക്ക് കൈമാറിയത്. ഉടന്‍ ചേരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി കത്ത് പരിഗണിച്ചു. എന്നാല്‍ കത്തിന്റെ കാര്യം കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി നിഷേധിച്ചു.

(Visited 5 times, 1 visits today)