ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
January 12 14:25 2017 Print This Article

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹർജി എത്തിയിരിക്കുന്നത്.

തുറമുഖ ഡയറക്ടർ സ്‌ഥാനത്തിരുന്നപ്പോൾ ജേക്കബ് തോമസ് ഓഫീസുകളിൽ സോളാർ പാനൽ സ്‌ഥാപിച്ചതിലും ഫർണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിച്ചതിലും സർക്കാരിനു നഷ്ടമുണ്ടായെന്നാണ് ഹർജിയിലെ പരാതി. ഇതുകൂടാതെ അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയതും കർണാടകയിൽ 151 ഏക്കർ വനഭൂമി കൈയേറിയെന്നതും അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

വിശദമായ വാദം കേൾക്കുന്നതിന് ഹർജി ജനുവരി 19–ലേക്ക് മാറ്റി. ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് പരാതിക്കാരൻ.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ