ജെപിസി നിര്‍ണായക യോഗം ഇന്ന്

0

chacko_PTI
2ജി അഴിമതി അന്വേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ നിര്‍ണായക യോഗം ഇന്ന്. സമിതി അധ്യക്ഷന്‍ പി.സി.ചാക്കോ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിനെ ഡി.എം.കെയും, തൃണമൂല്‍ കോണ്‍ഗ്രസും കൂടി എതിര്‍ക്കുന്ന സാഹചര്യത്തില്‍ 30 അംഗ സമതിയില്‍ ഇപ്പോള്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ അംഗബലമാണ്. ഈ സാഹചര്യത്തില്‍ അധ്യക്ഷന് കാസ്റ്റിങ് വോട്ടുള്‍പ്പെടെ രണ്ട് വോട്ടു ചെയ്യാനാകുന്ന നിയമം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

2ജി അഴിമതിയില്‍പ്രധാനമന്ത്രിയേയും ധനമന്ത്രി പി.ചിദംബരത്തിനേയും കുറ്റവിമുക്തനാക്കുന്നതും മുന്‍ടെലികോം മന്ത്രി എ.രാജയെ മാത്രം കുറ്റക്കാരനാക്കുന്നതുമാണ് പി.സി.ചാക്കോ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടെന്നാണ് ബിജെപിയുടേയും ഇടത് പാര്‍ട്ടികളുടേയും ആരോപണം. ഇതിനകം ചോര്‍ന്ന കരട് റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ഇതും രാജയ്ക്ക് സമിതിക്ക് മുന്‍പാകെ ഹാജരായി വിശദീകരണം നല്‍കാന്‍അവസരം നല്‍കാതിരുന്നതും ഡിഎംകെയെ പ്രതിപക്ഷത്തിനൊപ്പം എത്തിച്ചിട്ടുണ്ട്.

എന്നാല്‍എ.രാജയെ വിളിപ്പിച്ചാല്‍ 10മുന്‍ടെലികോം മന്ത്രിമാരെ കൂടി വിളിപ്പിക്കേണ്ടി വരുമെന്നും അതിനാല്‍രാജയ്ക്ക് രേഖമൂലം നിലപാട് അറിയിക്കാന്‍അവസരം നല്‍കിയെന്നുമാണ് പിസി.ചാക്കോയുടെ വിശദീകരണം. വാജ്‌പേയുടെ പേര് റിപ്പോര്‍ട്ടിലുള്‍പ്പെട്ടിട്ടുണ്ടെന്ന ബിജെപിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.

30 അംഗ സമിതിയില്‍കോണ്‍ഗ്രസിന്റെ 11ഉം ബിഎസ്പിയുടെ രണ്ടും എന്‍സിപി സമാജ് വാദി പാര്‍ട്ടി എന്നിവരുടെ ഓരോ അംഗങ്ങളുടേതുമടക്കം 15 പേരുടെ പിന്തുണയാണ് ഭരണപക്ഷത്തിനുള്ളത്. ഡിഎംകെയും തൃണമൂല്‍കോണ്‍ഗ്രസുമടക്കം പ്രതിപക്ഷത്തിനും 15പേരുടെ പിന്തുണയുണ്ട്. ജെപിസി അധ്യക്ഷന്‍പി.സി.ചാക്കോയും ഭരണപക്ഷത്തെ 15പെടും.ഈ സാഹചര്യത്തില്‍ചട്ടം261 ഉം 262ഉം പ്രയോജനപ്പെടുത്തി റിപ്പോര്‍ട്ടിന് അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സമിതിയുടെ ഏതുസിറ്റിങ്ങിലായാലും ഹാജരുള്ളവരില്‍ പകുതിയുടെ പിന്തുണമതി ഏതു വിഷയവും പാസാക്കാനെന്നാണ് ചട്ടം 261 അനുശാസിക്കുന്നത്. അധ്യക്ഷന്‍സ്വന്തം വോട്ട് രേഖപ്പെടുത്തിയിട്ടും തുല്യതയാണ് ഫലമെങ്കില്‍അദ്ദേഹത്തിന് കാസ്റ്റിങ് വോട്ട് കൂടി ചെയ്യാന്‍അനുവാദം നല്‍കുന്നതാണ് ചട്ടം 262. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയെ കൂട്ടുപിടിച്ച് സര്‍ക്കാരിന്റെ ഈ ശ്രമം പരാജയപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

 

(Visited 2 times, 1 visits today)