ജെപിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചാക്കോയെ മാറ്റാന്‍ നോട്ടീസ്

0

pc chakko
2ജി അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.സി ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ജെപിസിയിലെ 30 അംഗങ്ങളില്‍ 15 പേരാണ് നോട്ടീസ് നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ കണ്ടു.
ജെപിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചാക്കോയുടെ പ്രവര്‍ത്തനം പക്ഷപാതപരമാണെന്നും 2ജി കേസിലെ കരട് റിപ്പോര്‍ട്ട് ചാക്കോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നുമാണ് നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്.
ഇതിനിടെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇന്ന് ചേരാനിരുന്ന ജെപിസി യോഗം മാറ്റിവെച്ചു. യോഗം വീണ്ടും ചേരുന്ന തിയതി നിശ്ചയിച്ചിട്ടില്ല. തൃണമൂല്‍ എം.പി അംബികാ ബാനര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ് യോഗം മാറ്റിയത്. അംബികാ ബാനര്‍ജിയുടെ മരണത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു. ജെപിസി യോഗവും മാറ്റിവെക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടു. ഹൗറയില്‍ നിന്നുള്ള ലോക്‌സഭാംഗമായ അംബികാ ബാനര്‍ജി ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയില്‍ അന്തരിച്ചത്.

(Visited 2 times, 1 visits today)