ജുന്‍ജുന്‍ വാല ഓഹരി വാങ്ങി; സ്‌പൈസ്‌ജെറ്റ് ഷെയര്‍ വില കുതിച്ചു

0

 

RAKESH പ്രമുഖ നിക്ഷേപകന്‍ രാകേജ് ജുന്‍ജുന്‍വാലയും ഭാര്യ രേഖയും 25 ലക്ഷം ഷെയറുകള്‍ വാങ്ങിയതായ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ ഓഹരിവില കുതിച്ചു. തിങ്കളാഴ്ച മാര്‍ക്കറ്റ് തുറന്ന് അധികം വൈകാതെ സ്‌പൈസ് ജെറ്റ് ഓഹരി വില എട്ട് ശതമാനം ഉയര്‍ന്ന് 43.75 രൂപയായി.

ഒരു ഓഹരിക്ക് 38.94 രൂപ നിരക്കില്‍ 9.73 കോടി രൂപക്കാണ് കഴിഞ്ഞ ആഴ്ച അവസാനം ഇവര്‍ ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ആരാണ് ഇത്രയും ഓഹരികള്‍ വില്‍പന നടത്തിയത് എന്ന കാര്യം പുറത്തറിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ജുന്‍ജുന്‍വാലയുടെ റെയര്‍ എന്റര്‍െ്രെപസ് സ്‌പൈസ്‌ജെറ്റിന്റെ 25 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു. അന്ന് 7.69 കോടി രൂപക്കാണ് ഇടപാട് നടന്നത്.

 

(Visited 1 times, 1 visits today)