ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ രേഖകളിലുമില്ല.വീണ്ടും മൃതദേഹപരിശോധന നടത്തിയേക്കും

0

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പല രേഖകളിലുമില്ല. തെളിവ് ശേഖരിക്കാന്‍ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പോലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

എഫ്.ഐ.ആറിനു പുറമെ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഈ മുറിവുകള്‍ പറയുന്നില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ഇങ്ങനെത്തന്നെയാണെന്നാണ് സൂചന. ഇപ്പോള്‍ തെളിവുകള്‍ നശിച്ചിട്ടുണ്ടാകില്ലെന്നും വൈകുംതോറും അപകടമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ജിഷ്ണുവിന്റെ മൂക്കിനും കണ്ണിനുമിടയിലുള്ള മുറിവാണ് വേണ്ടത്ര പരിഗണിക്കാതെ പോയവയില്‍ പ്രധാനം. മരണത്തിനു മുമ്പാണ് മുറിവ് പറ്റിയതെന്നത് ഇതിലെ ചോര വ്യക്തമാക്കുന്നതായി ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. തൂങ്ങിയതിനുശേഷമാണ് മുറിവ് പറ്റുന്നതെങ്കില്‍പ്പോലും ശരീരത്തിന് ഈ രീതിയില്‍ പ്രതികരിക്കാനാവില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ജിഷ്ണുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഇതുമാത്രമായിരുന്നില്ല എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. കാല്‍വെള്ളയിലും വയറിലും അടിച്ച പാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ജിഷ്ണുവിന്റെ ബനിയന്‍ കീറിയ നിലയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രേരണക്കുറ്റമോ മാനസിക പീഡനമോ ചുമത്താനും പോലീസ് ആലോചിക്കുന്നുണ്ട്.
അസ്വാഭാവിക മരണം എന്ന നിലയിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും ഇത് ചര്‍ച്ചചെയ്തുവെന്നാണ് അറിയുന്നത്. നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി. സുദേഷ്‌കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍, റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതുവരെയുള്ള മൊഴികളും തെളിവുകളും വിലയിരുത്തി

(Visited 9 times, 1 visits today)