ചൈനയിലെ ഭൂചലനം: മരണം 117 ആയി

0

cg
ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 117 ആയി. മൂവായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. നൂറ്റമ്പതിലേറെപേരുടെ നില അതീവഗുരുതരമാണ്. പടിഞ്ഞാറന്‍ ചൈനയിലെ സിഷുവാന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ സമയം രാവിലെ ആറരയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തി.

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായി. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2008ല്‍ എഴുപതിനായിരത്തിലേറെപേരുടെ മരണത്തിനിടയാക്കിയ വന്‍ഭൂചലനമുണ്ടായ പ്രദേശത്താണ് വീണ്ടും ഭൂകമ്പമുണ്ടായത്.

 

(Visited 2 times, 1 visits today)