ചിട്ടിതട്ടിപ്പ്: ശാരദാ ഗ്രൂപ്പ് ഉടമ അറസ്റ്റില്‍

0

Sudipta-Sen

ശാരദാ ഗ്രൂപ്പ് ഉടമയും ബംഗാള്‍ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുദീപ്താ സെന്‍ പിടിയില്‍. കശ്മീരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പോലീസ് പിടികുടിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടി വി ചാനലുകലും ദിനപത്രങ്ങളും അടച്ച് പൂട്ടിയിരുന്നു.
ചിട്ടിക്കമ്പനിയായ ശാരദാ ഗ്രൂപ്പ് പൊളിഞ്ഞതോടെ ആയിരക്കണക്കിനു നിക്ഷേപകരാണ് പ്രതിസന്ധിയിലായത്.
തൃണമൂല്‍ എംപി കുനല്‍ ഘോഷായിരുന്നു കമ്പനി ചെയര്‍മാന്‍. മൂന്നു മാസത്തിലധികം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ കമ്പനിക്കെതിരെ രംഗത്തെത്തിയിരുന്നു. നിക്ഷേപകയായിരുന്ന ഒരു വനിത തീകൊളുത്തി കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രതിഷേധങ്ങള്‍ ശക്തമായി. പ്രതിഷേധങ്ങള്‍ ശക്തായതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു.

(Visited 5 times, 1 visits today)