ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചു; ഗംഭീറും യുവരാജും ടീമിലില്ല

0

mcmsKcehaie
ഇംഗ്ലണ്ടില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗംഭീറിനേയും യുവരാജിനേയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. മുരളീ വിജയിനൊപ്പം ശിഖര്‍ ധവാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഉമേഷ് യാദവും ഇര്‍ഫാന്‍ പഠാനും, ദിനേഷ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തി. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അശ്വിന്‍, ജഡേജ, അമിത് മിശ്ര എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, ഇര്‍ഫാന്‍ പഠാന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരാണ് പേസര്‍മാര്‍. മഹേന്ദ്രസിംങ് ധോണി, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍ . ജൂണ്‍ ആദ്യം തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍.

 

(Visited 5 times, 1 visits today)