ഗൂഗിള്‍ പ്ലേ മൂവീസ് ഇന്ത്യയിലും

0

1245
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ടിവി, സ്മാര്‍ട്ട് ഫോണ്‍, ടാബ് ലറ്റ് തുടങ്ങിയവയിലൂടെ സിനിമ കാണുവാന്‍ പറ്റിയ അവസരം ഗൂഗിള്‍ പ്ലേ ഒരുക്കുന്നു. ഇതിനായുള്ള ആപ്ലിക്കേഷന്‍ ഇന്ത്യയിലും മെക്‌സിക്കോയിലും ഇറങ്ങിയതായി ഗൂഗിള്‍ അറിയിച്ചു. ഇനി മുതല്‍ യൂസര്‍മാര്‍ക്ക് തങ്ങളുടെ ഗൂഗിള്‍ പ്ലേ മൂവീസ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി വാങ്ങിയ സിനിമകള്‍ കാണുവാനുള്ള സംവിധാനം ഗൂഗിള്‍ ഇതിലൂടെ ഒരുക്കുന്നത്.

പുറമേ ലഭ്യമല്ലാത്ത സിനിമകള്‍ വരെ ഇനി ഗൂഗിള്‍ പ്ലേ മൂവീസില്‍ ലഭ്യമായെന്നു വരും. ഫിലിം നിര്‍മ്മാണ കമ്പനികള്‍ ഗൂഗിളുമായി കരാറില്‍ എത്തിയാല്‍ പുതിയ സിനിമകള്‍ വരെ നമുക്ക് കാശ കൊടുത്തു വാങ്ങുവാന്‍ കഴിഞ്ഞേക്കും.

 

 

(Visited 17 times, 1 visits today)