ഗൂഗിളിനെതിരെ തമിഴ്‌നാട് കോടതിയുടെ നോട്ടീസ്

0

06-googlehot

ഗൂഗിള്‍ രതി സംബന്ധമായ വിഷയങ്ങളിലേക്ക് നയിക്കുന്നു എന്ന പരാതിക്കുമേല്‍ ഗൂഗിളിലെതിരെ കോടതി നോട്ടീസ് അയച്ചു. കോയമ്പത്തൂരിനെ കേന്ദ്രീകരിച്ച് എഞ്ചിനീയറായ അശോക് കുമാര്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് ഗൂഗിളിനെതിരെ കോയമ്പത്തൂര്‍ ഫസ്റ്റ് അഡീഷണല്‍ മുന്‍സിഫ് കോടതി വക്കീല്‍ നോട്ടീസ് അയച്ചത്. സാധാരണ വിഷയങ്ങള്‍ പരിശോധിക്കുമ്പോള്‍ പോലും ഗൂഗിളില്‍ രതി സംബന്ധമായ വീഡിയോകളും ചിത്രങ്ങളും വരുന്നുണ്ടെന്നും താന്‍ ഹോട്ട് എന്ന് ടൈപ്പ് ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വന്നതെന്നും അശോക് കുമാര്‍ പരാതിയില്‍ പറയുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന വീട്ടിലെ കുട്ടികള്‍ ഓരോ വിഷയം പരിശോധിക്കുമ്പോഴും ഗൂഗിള്‍ നല്‍കുന്ന ഫലങ്ങള്‍ ഇത്തരത്തില്‍ ആയിരിക്കില്ലെ എന്നതാണ് തന്നെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും അശോക് പറഞ്ഞു.

 

(Visited 9 times, 1 visits today)