ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പായാല്‍ 19 ഡാമുകള്‍ പൂട്ടും

0

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമൂലമാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഇടുക്കി അണക്കെട്ടുള്‍പ്പെടെ സംസ്‌ഥാനത്തെ 19 ഡാമുകള്‍ പ്രവര്‍ത്തനരഹിതം ആക്കേണ്ടിവരുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌. ആതിരപ്പിള്ളിയുള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വരുന്നതോടെ ഉല്‍പാദനത്തിന്റെ 80 ശതമാനം വൈദ്യുതി നഷ്‌ടമാകും. റിപ്പോര്‍ട്ടിനെതിരെയുള്ള അഭിപ്രായം വൈദ്യുതിബോര്‍ഡ്‌ കസ്‌തൂരിരംഗന്‍ കമ്മീഷന്‌ രേഖാമൂലം സമര്‍പ്പിച്ചു..
മുപ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ ഡാമുകളെല്ലാം ഘട്ടം ഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്നാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം. അങ്ങിനെയെങ്കില്‍ സംസ്‌ഥാനത്തെ വന്‍കിട അണക്കെട്ടുള്‍പ്പെടെ 19ഡാമുകള്‍ പ്രവര്‍ത്തനരഹിതമാക്കണം.അതോടെ 1616 മെഗാവാട്ട്‌ വൈദ്യുതി damനഷ്‌ടമാകും.ഇത്‌ അംഗീകരിക്കാനാവില്ലായെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ വ്യകത്മാക്കി.

സംസ്‌ഥാനത്തെ ഭൂരിപക്ഷം പുതിയ വൈദ്യുതോല്‍പാദന പദ്ധതികളും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന അതീവ പരിസ്‌ഥിതി ദുര്‍ബല പ്രദേശത്താണ്‌. കൂടാതെ അണക്കെട്ടിനായി മരംമുറിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്‌ ആതിരപ്പിള്ളിയുള്‍പ്പെടെയുളള പദ്ധതികളെ ബാധിക്കും.

ജലവൈദ്യുത പദ്ധതികള്‍ കൂടാതെ പാരമ്പര്യതേര ഊര്‍ജോല്‍പാദനത്തിനും കടുത്ത നീയന്ത്രണങ്ങളാണേര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ സമൂല മാറ്റങ്ങള്‍ വേണമെന്ന്‌ കസ്‌തൂരിരംഗന്‍ കമ്മീഷന്‌ കൈമാറിയ നിവേദനത്തില്‍ വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെടുന്നു.

(Visited 5 times, 1 visits today)