ഗണേഷ്‌ – യാമിനി പ്രശ്‌നം: പ്രതിപക്ഷം ഇറങ്ങിപ്പോയി

0

ns
ഗണേഷ്‌കുമാറിനെതിരായ യാമിനിയുടെ ഗാര്‍ഹിക പീഡന പരാതി മുഖ്യമന്ത്രി സ്വീകരിക്കാത്തത്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ്‌ സ്‌പീക്കര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. പരാതി സ്വീകരിക്കാത്ത മുഖ്യമന്ത്രി പ്രശ്‌നം നീട്ടിക്കൊണ്ടുപോവുകയും ഗണേഷിന്‌ ആദ്യം കോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാല്‍ ഗണേഷ്‌ യാമിനി വിഷയം ആവര്‍ത്തിച്ച്‌ നിയമസഭയില്‍ അവതരിപ്പിക്കുന്നത്‌ ചട്ടവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.

(Visited 1 times, 1 visits today)