ഗണേഷ്‌ പരസ്യമായി മാപ്പുപറഞ്ഞേയ്‌ക്കും

0

Ganesh Kumar_0
കെ.ബി.ഗണേഷ്‌ കുമാര്‍ യാമിനി തങ്കച്ചിയോട്‌ പരസ്യമായി മാപ്പ്‌ പറഞ്ഞേക്കും. ഇതു സംബന്ധിച്ച്‌ ഇരുകക്ഷികളും തമ്മിലുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്‌. തനിക്ക്‌ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തിയ ഗണേഷ്‌ കുമാര്‍ പരസ്യമായി മാപ്പ്‌ പറയണമെന്ന്‌ യാമിനി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടേയും മന്ത്രി ഷിബു ബേബി ജോണിന്റെയും സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ സമയബന്ധിതമായി നടപ്പാക്കിയില്ല, വനം മാഫിയയുടെ പ്രതിനിധിയായി യാമിനി സംസാരിക്കുന്നുവെന്ന ആരോപണം എന്നിവ സംബന്ധിച്ചാണ്‌ മാപ്പ്‌ പറയുക . ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. കുടുംബക്കോടതിയില്‍ ഏകപക്ഷീയമായി നല്‍കിയ ഹര്‍ജി പിന്‍വലിക്കാനും ഗണേഷ്‌ കുമാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഒത്തു തീര്‍പ്പ്‌ വ്യവസ്‌ഥയുടെ ഭാഗമായി വിവാഹമോചന ഹര്‍ജി സംയുക്‌തമായി നല്‍കാനാണ്‌ ഈ നടപടി. ഇതിനൊപ്പം യാമിനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയും ഗണേഷ്‌ പിന്‍വലിക്കും. നിലവില്‍ കേസ്‌ അന്വേഷിക്കുന്നത്‌ ക്രൈംബ്രാഞ്ച്‌ ആയതിനാല്‍ ്‌കാര്യത്തില്‍ എ.ഡി.ജി.പിക്ക്‌ ഉടന്‍ കത്തു നല്‍കിയേക്കും.

(Visited 3 times, 1 visits today)