ഗണേഷ്പിള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ശ്രമം

0

ganesh pillai_0
കെ ബി ഗണേഷ് കുമാര്‍ആര്‍ ബാലകൃഷ്ണ പിള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ശ്രമം. ആലുവയില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു.
ഗണേഷ് കുമാറുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് യുഡിഎഫുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്ന് ബുധനാഴ്ച്ച ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കിയിരുന്നു. പഴയതിലും മോശമാണ് കാര്യങ്ങളെന്ന് പറഞ്ഞ പിള്ള വിഷയത്തില്‍ ഇനി യുഡിഎഫുമായി ചര്‍ച്ചക്കില്ലെന്നും പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് ഗണേഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തില്‍മേല്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകണമെന്നും പിള്ള ആവശ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗണേഷ്‌കുമാറുമായി പി പി തങ്കച്ചന്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.

(Visited 7 times, 1 visits today)