ഗണേഷിന് ഇത് സിനിമാകാലം

0

Ganesh-Kumar_28641rs
ഭാര്യ യാമിനി തങ്കച്ചിയെ പീഢിപ്പിച്ചെന്ന വിവാദത്തിന്റെ അവസാനം മന്ത്രി സ്ഥാനം തെറിച്ച ഗണേഷ് കുമാര്‍ അനുരഞ്ജന ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങളൊതുക്കി ഇനി ഷൂട്ടിംഗ് തിരക്കിലേക്ക്. യാമിനിയുമായുള്ള തര്‍ക്കം തീര്‍ത്ത് പ്രശ്‌നമൊതുക്കാന്‍ ഗണേഷിനെ സഹായിച്ച സിനിമ സുഹൃത്തുക്കള്‍ തന്നെയാണ് ഗണേഷിന് മികച്ച റോളുകളുമായി സിനിമ ചെയ്യുന്നത്. പല പ്രമുഖരും ഗണേഷിന് മികച്ച റോളുകള്‍ നല്‍കി കാത്തിരിക്കുകയാണത്രേ. പ്രമുഖ സംവിധായകന്‍മാരായ പ്രിയദര്‍ശന്‍, ഷാജി കൈലാസ്, നിര്‍മാതാക്കളായ മേനക സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, ആന്റോ ജോസഫ് എന്നിവരാണ് ഗണേഷിനെ പ്രധാന റോളു നല്‍കി സിനിമ ചെയ്യാനൊരുങ്ങുന്നത്.

 

(Visited 9 times, 1 visits today)