കോട്ടയത്ത് ഡെങ്കിപ്പനി പടരുന്നു

0

dengue
കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ, 27 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച മുമ്പ് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുണ്ടെങ്കിലും, കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

നാട്ടകം, പനച്ചിക്കാട്, കുറിച്ചി, കൊഴുവനാല്‍ , കാളകെട്ടി,മുത്തോലി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഇതുവരെയുളള കണക്കനുസരിച്ച് ഡെങ്കിബാധിതരുടെ എണ്ണം 27 ആണെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയവരുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ സംഖ്യ ഇതിലും കൂടും. വേനല്‍ കടുത്തതിനെത്തുടര്‍ന്നുണ്ടായ ജലക്ഷാമമാണ് പ്രധാരണ കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. ടാങ്കറുകളിലെത്തിക്കുന്ന വെളളം ദിവസങ്ങളോളം തുറന്നു വയ്ക്കുന്നതും റബര്‍ മരങ്ങളുടെ ചിരട്ടയിലും കൂട്ടിയിട്ടിരിക്കുന്ന ടയറുകള്‍ക്കുളളില്‍ കെട്ടിക്കിടക്കുന്ന വെളളത്തിലുമാണ് കൊതുകുകള്‍ മുട്ടയിട്ട് പെറ്റ് പെരുകുന്നത്. തോടുകള്‍ മാലിന്യക്കൂമ്പാരമായതും അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കി.

 

(Visited 1 times, 1 visits today)