കോടതിക്ക് നേരെ താലിബാന്‍ ആക്രമണം; 55 മരണം

0

resize
അഫ്ഗാനിസ്ഥാനില്‍ കോടതിക്ക് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അമ്പത്തഞ്ച് പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പട്ടാള വേഷത്തിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. പടിഞ്ഞാറന്‍ നഗരമായ ഫറായിലാണ് സംഭവം. ബോംബ് എറിഞ്ഞും വെടിയുതിര്‍ത്തുമായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങളിലായി എത്തിയ തീവ്രവാദികള്‍ കോടതി സമുച്ചയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതില്‍ ഒരു വാഹനം കോടതിയുടെ കവാടത്തില്‍ വച്ച് പൊട്ടിത്തെറിച്ചു.

(Visited 4 times, 1 visits today)