കൊല്‍ക്കത്തയ്‌ക്കെിരെ പഞ്ചാബിന് നാല് റണ്‍സ് ജയം

0

Kings-XI
ഇന്നലെ ആദ്യ മല്‍സരത്തില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ നാലു റണ്‍സിന് ജയിച്ചു. അവസാന പന്തിലാണ് കിങ്‌സ് ഇലവന്റെ വിജയം. 158റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് 153റണ്‍സാണെടുത്തത്. കിങ്‌സ് ഇലവനായി മന്‍പ്രീത് ഗോണി 42റണ്‍സും മന്‍ദീപ് സിങ് 41റണ്‍സും നേടി. കിങ്‌സ് ഇലവന്റെ രണ്ടാം ജയവും റൈഡേഴ്‌സിന്റെ മൂന്നാം തോല്‍വിയുമായി ഇത്.

അവസാന പന്തില്‍ നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറുറണ്‍സ്. കിങ്‌സ് ഇലവന്റെ പ്രവീണ്‍ കുമാര്‍ എറിഞ്ഞ ഈ പന്ത് വൈഡായി. എന്നാല്‍ റൈഡേഴ്‌സിന് ഒരു അവസരവും നല്‍കാതെ പ്രവീണ്‍ കുമാര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത് കിങ്‌സ് ഇലവനായി മന്‍ദീപ് സിങ്ങും മന്‍പ്രീത് ഗോണിയും നന്നായി ബാറ്റുവീശി. ഗോണി 42റണ്‍സും സിങ് 41റണ്‍സും നേടി. ഇവര്‍ക്ക് പിന്തുണയുമായി വോറയുടെ 17റണ്‍സും മില്ലറുടെ 20റണ്‍സും. സുനില്‍ നാരായനും കാലിസും തകര്‍ത്തെറിഞ്ഞെങ്കിലും കിങ്‌സ് ഇലവന്‍ 157വരെ എത്തി. നാരായനും കാലിസും മൂന്നു വിക്കറ്റ് വീതം നേടി. 158റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് ബിസ്ലയെയും കാലിസിനെയും അടുത്തടുത്ത് നഷ്ടമായി. എന്നാല്‍ ഗംഭീറും മോര്‍ഗനും ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ചു. പക്ഷെ 60റണ്‍സെടുത്ത ഗംഭീറിനെയും 47റണ്‍സെടുത്ത മോര്‍ഗനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി കിങ്‌സ് ഇലവന്‍ പിടിമുറുക്കി. പിന്നീടെല്ലാം ട്വന്റി ട്വന്റിക്ക് ചേര്‍ന്ന നാടകീയ രംഗങ്ങള്‍. വിക്കറ്റുകള്‍ വീഴുമ്പോഴും ലക്ഷ്യത്തിലേക്കായി ചില ഷോട്ടുകള്‍. ഒടുവില്‍ ജയം കിങ്‌സ് ഇലവന് സ്വന്തം.

 

(Visited 5 times, 1 visits today)