കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് ചേരും

0

met
ഡിഎം ആര്‍സിയുമാണ്ടാക്കുന്ന കരാറടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. മെട്രോറയില്‍ കോച്ചുകളെ വലുപ്പവും രൂപവും സംബന്ധിച്ചും ബോര്‍ഡ് ചര്‍ച്ച ചെയ്യും.

മെട്രോ നിര്‍മാണം മെയില്‍ തുടങ്ങാന്‍ ഡിഎംആര്‍സി തയ്യാറെടുത്ത സാഹചര്യത്തില്‍ ഉടന്‍ ഉഭയകക്ഷി കരാരിന് അന്തിമരൂപം നല്‍കേണ്ടതുണ്ട്. ഇതിനായി തയ്യാറാക്കിയ കരട് കരാര്‍ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. കൊച്ചി മെട്രോയ്ക്ക് ഉപയോഗിക്കേണ്ട കോച്ചുകളുടെ രൂപരേഖ എണ്ണം എന്നിവസംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കോച്ചുകളെ കുറിച്ച് തീരുമാനമെടുക്കാന്‍ രൂപീരിച്ച ടെക്‌നോളജി അപ്‌ഡേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും യോഗം പരിഗണിക്കും. കൊച്ചി മെട്രോയ്ക്ക് ബദല്‍ സാമ്പത്തികസ്രോതസ് എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കാക്കനാട് 17.32 ഏക്കര്‍ സ്ഥലം നല്കിയിട്ടുണ്ട്. ഈ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ഒപ്പം മെട്രോയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച് വികസന ഏജന്‍സിയുടെ ഉപാധികള്‍ യോഗം പരിഗണിക്കും. നഗരവികസനമന്ത്രാലയത്തില്‍ എ കെ ലോഹ്യയ്ക്ക് പകരം ചുമതലയേറ്റ സി കെ ഖെയ്ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചുതമലഏല്‍ക്കും.

 

(Visited 4 times, 1 visits today)