കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ടൊവിനോതോമസിന്

0

 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ പ്രഖ്യാപിച്ച യൂത്ത് ഐക്കണ്‍ പുരസ്‌കാരം ചലച്ചിത്ര താരം ടൊവിനോ തോമസിന്. 2017-2018 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരത്തിനാണ് താരം അര്‍ഹനായിരിക്കുന്നത്.കലാ സാംസ്‌കാരിക വിഭാഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണവും നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും നാളെ കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച്‌ നടക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും.

(Visited 15 times, 1 visits today)