കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉന്നതാധികാര യോഗം ഇന്ന്

0

Mani-Joseph
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉന്നതാധികാരസമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. ജില്ലാ കണ്‍വെന്‍ഷനുകള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗം എന്ന് നേതൃത്വം പറയുമ്പോഴും പി.സി. ജോര്‍ജ് വിഷയം തന്നെയാവും മുഖ്യ ചര്‍ച്ചയെന്നറിയുന്നു. പി.സി ജോര്‍ജ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്തനിലപാടിലാണ് ജോസഫ് വിഭാഗം. ഇക്കഴിഞ്ഞ 16ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ജോസഫ് വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടായില്ല. ഉന്നതാധികാരസമിതി ചേര്‍ന്ന് ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന് ജോസഫ് വിഭാഗം കത്തുനല്‍കിയിരുന്നു.സംസ്ഥാന കമ്മിറ്റി ആദ്യം ചേര്‍ന്നാല്‍ വിഷയം വീണ്ടും ഗുരുതരമാകുമെന്നതിനാലാണ് ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഉന്നതാധികാരസമിതി ചേരുന്നത്. അതേസമയം മാണിഗ്രൂപ്പിലെ അസംതൃപ്തരെ പുറത്തുകൊണ്ടുവരുമെന്ന പി.സി തോമസിന്റെപ്രസ്താവനയും നേതൃത്വത്തിന് തലവേദന കൂട്ടുന്നു.

(Visited 2 times, 1 visits today)