കേരളത്തിന് തമിഴ്‌നാട് 100 ഘനയടി ജലം നല്‍കാന്‍ ധാരണ

0

parambi

പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം നല്‍കാന്‍ ധാരണയായി. ഇതനുസരിച്ച് പറമ്പിക്കുളം ആളിയാര്‍ അണക്കെട്ടില്‍ നിന്നും 100 ദശലക്ഷം ഘനയടി ജലം തമിഴ്‌നാട് കേരളത്തിനു വിട്ടു നല്‍കും. പകരം കോയമ്പത്തൂര്‍ മേഖലയിലെ കുടിവെള്ള വിതരണത്തിനായി ശിരുവാണിയില്‍ നിന്നും 40 ദശലക്ഷം ഘനയടി വെള്ളം തമിഴ്‌നാടിനു നല്‍കാന്‍ കേരളം സമ്മതിച്ചു. ഇന്ന് നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത തലസംഘമാണ് ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. മന്ത്രി കെ.വി.രാമലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതിവര്‍ഷം 7.5 ടിഎംസി ജലം കേരളത്തിനു ലഭിക്കാന്‍ അര്‍ഹതയുണ്ട്. പി.എ.പി കരാര്‍ പ്രകാരം ഈ വര്‍ഷം 2.207 ടിഎംസി ജലമാണ് തമിഴ്‌നാട് കേരളത്തിനു നല്‍കേണ്ടത്.
നെയ്യാര്‍ ഡാമില്‍ നിന്നും വെള്ളം വിട്ടു നല്‍കണമെന്ന് തമിഴ്‌നാട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഈ ആവശ്യം തള്ളി. ചര്‍ച്ചയില്‍ കേരളത്തിനവകാശപ്പെട്ട 1.3 ടി.എം.സി വെള്ളം വിട്ട് നല്‍കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നിന്നു. ആളിയാര്‍ ഡാമില്‍ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം വിട്ടുനല്‍കാത്തതിനു കാരണമായി തമിഴ്‌നാട് ചൂണ്ടിക്കാട്ടിയിരുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിനവകാശപ്പെട്ട വെള്ളം നല്‍കാന്‍ തമിഴ്‌നാട് സമ്മതിച്ചത്.
കരാര്‍ പ്രകാരം വെളളം വിട്ടുനല്‍കണമെന്നു കേരളം ശക്തമായ നിലപാട് സ്വീകരിച്ചതിനെതുടര്‍ന്നാണ് തമിഴ്‌നാട് ചര്‍ച്ചയ്ക്കു തയാറായത്. വെള്ളം വിട്ടു നല്‍കാത്തത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനും കേരളം തീരുമാനിച്ചിരുന്നു.

(Visited 4 times, 1 visits today)