കെ.എം മാണി അവസാരവാദി : ജോഷി ഫിലിപ്പ്‌

0

കെ എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. മാണി അവസാരവാദിയാണെന്ന ഡിസിസിയുടെ രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ പി സിസി അംഗീകരിച്ച ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജോഷി ഫിലിപ്പ് അറിയിച്ചു.

മാണിയുടെ മുന്നണി പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും ജോഷി ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

കെ എം മാണിയുമായി യാതൊരു കൂട്ടുകെട്ടിനും തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന പ്രമേയം കഴിഞ്ഞമെയ് മാസത്തില്‍ കോട്ടയം ഡിസിസി പാസാക്കിയിരുന്നു. കെ എം മാണിയും മകന്‍ ജോസ് കെ മാണിയും വഞ്ചകനും അവസരവാദിയുമാണെന്നായിരുന്നു പ്രമേയത്തില്‍ പറയാതെ പറഞ്ഞിരുന്നത്.