കൂടംകുളം ആണവനിലയം കമ്മിഷന്‍ ചെയ്യുന്നതിന് അനുമതി

0

Kudankulam_1221628f
കൂടംകുളം ആണവനിലയം കമ്മിഷന്‍ ചെയ്യുന്നതിന് സുപ്രീംകോടതിയുടെ അനുമതി. ചിലരുടെ ചെറിയ അസൗകര്യങ്ങളുടെ പേരില്‍ രാജ്യതാല്‍പര്യം അവഗണിക്കാനാവില്ല. വിശാലമായ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. വൈദ്യുതി രാജ്യത്തിന് അത്യാവശ്യമാണ്. സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണ്. തീരദേശനിയമമടക്കം ലംഘിച്ചിട്ടില്ല, ആവശ്യമായ അനുമതികളെല്ലാം നിലയത്തിന് ലഭിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാരോപിച്ച്, കൂടംകുളം നിവാസികളും, ആണവവിരുദ്ധ പ്രവര്‍ത്തകരും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മൂന്നുമാസം നീണ്ട മാരത്തോണ്‍വാദം കേള്‍ക്കലിനു ശേഷമാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബഞ്ച് കൂടംകുളം കേസില്‍വിധി പറഞ്ഞത്.

കൂടംകുളം ആണവ നിലയത്തില്‍, കേന്ദ്ര വിദഗ്ധസംഘം നിര്‍ദേശിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്താന്‍സര്‍ക്കാര്‍തയാറാകാത്ത സാഹചര്യത്തില്‍പ്ലാന്റിന്റെ കമ്മീഷനിങ് അനുവദിക്കരുതെന്നായിരുന്നു ചെന്നൈ സ്വദേശി ജി. സുന്ദരരാജന്‍അടക്കമുള്ളവര്‍സമര്‍പ്പിച്ച ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ വിദഗ്ധസംഘത്തിന്റെ 17 നിര്‍ദേശങ്ങള്‍ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും, ആണവനിലയത്തെ പ്രകൃതി ദുരന്തങ്ങളില്‍നിന്നും തീവ്രവാദിയാക്രമങ്ങളിലും നിന്ന് രക്ഷിക്കാനുമുള്ള സജ്ജീകരണങ്ങള്‍എല്ലാം ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്നും സര്‍ക്കാര്‍വാദിച്ചു.

 

(Visited 2 times, 1 visits today)