കുടിവെള്ളക്ഷാമം: ആദിവാസികള്‍ ഊരുകള്‍ വിടുന്നു

0

adivasi
കടുത്തകുടിവെള്ളക്ഷാമത്തെത്തുടര്‍ന്ന് ആദിവാസികള്‍ ഊരുകള്‍വിട്ട്് ഉള്‍ക്കാടുകളിലേക്ക് പലായനം ചെയ്യുന്നു. ആദിവാസി ഊരുകളിലെ കുടിവെള്ളവിതരണത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികള്‍ അഴിമതിയുടെ നോക്കുകുത്തികളായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരള്‍ച്ച കാടിനെ ചുട്ടുപൊള്ളിച്ചതോടെ ഇവര്‍ക്കും വെള്ളം കിട്ടാക്കനിയായി.

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പെരുമ്പാറയിലെയുള്‍പ്പെടെ വിവിധ ആദിവാസികോളിനിയിലുള്ളവര്‍ ഊരുപേക്ഷിച്ച് പച്ചപ്പുതേടി കാട്ടിലേക്ക് പലായനം തുടരുകയാണ്. വൃദ്ധരും കൈക്കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍ മാത്രമാണ് ഊരുകളില്‍ വരണ്ടുണങ്ങി ജീവിക്കുന്നത്.

(Visited 78 times, 1 visits today)