കാസര്‍കോട് മടിക്കൈയില്‍ വേനല്‍മഴയില്‍ 8 കോടി രൂപയുടെ നാശനഷ്ടം

0

mazha
കാസര്‍കോട് മടിക്കൈയില്‍ വേനല്‍മഴയില്‍ എട്ടുകോടി രൂപയുടെ നാശനഷ്ടം. നൂറിലേറെ വീടുകളും, 20 ഹെക്ടര്‍ കൃഷിയും പൂര്‍ണമായി നശിച്ചു.

കഴിഞ്ഞ ദിവസത്തെ കനത്തമഴയും കാറ്റുമാണ് മടിക്കൈ, നീലേശ്വരം പ്രദേശങ്ങളില്‍ നാശംവിതച്ചത്. നൂറിലധികം വീടുകള്‍ പൂര്‍ണമായും 250 വീടുകള്‍ ഭാഗി കമായും തകര്‍ന്നു.

വാഴയാണ് വ്യാപകമായി നശിച്ചത്. തെങ്ങും കമുകും കൂട്ടത്തോടെ കടപുഴകി. പഞ്ചായത്ത് അധികൃതരും റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സ ന്ദര്‍ശിച്ചു. കര്‍ഷക ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

 

(Visited 2 times, 1 visits today)