കാലിക്കറ്റ് സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

0

calicut-University
കാലിക്കറ്റ് സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്. വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ സലാമിന്റെ നിര്‍ദേശ പ്രകാരം കാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രജിസ്ടാറാണ് ഉത്തരവിറക്കിയത്.

കാലിക്കറ്റ് സര്‍വകലാശാല കാംപസിന്റെ 200 മീറ്റര്‍ പരിധിയില്‍ ഇനി മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 2012 ഫെബ്രുവരി 10ന് പുറത്തിറങ്ങിയ ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനമെന്നും പറയുന്നു. അധ്യാപകരും അനധ്യാപകരും അടക്കമുളള മുഴുവന്‍ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്. രാഷ്ട്രീയ അതിപ്രസനം ക്യാംപസിന്റെ മുഖഛായ തന്നെ വികൃതമാക്കിയെന്നും വിവരിക്കുന്നു. ജീവനക്കാരുടെ ഒരു സംഘടന നടത്തിയ വാര്‍ഷിക യോഗത്തിന്റെ ഫോട്ടോകള്‍ തെളിവായെടുത്താണ് വി.സി നിരോധനത്തിന് നിര്‍ദേശം നല്‍കിയതെന്നും വ്യക്തമാക്കുന്നുണ്ട്. പരസ്യ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും കാംപസില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ സര്‍വകലാശാലയുടെ മുഖ്യ കവാടം കഴിഞ്ഞുളള പ്രകടനങ്ങള്‍ വിലക്കിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രകടനങ്ങളും ക്യാംപസിന്റെ ഗേറ്റിന് പുറത്താക്കിയിരുന്നു.

(Visited 4 times, 1 visits today)